വാദി മാരീറിൽ 60 റീം ഗസലിനെ തുറന്നുവിട്ടു

മസ്‌കത്ത് : റിമാൽ അൽ ശർഖിയ വന്യജീവി മേഖലയിലെ വാദി മാരീർ താഴ്‌വരയിൽ 60 റീം ഗസലുകളെ തുറന്നുവിട്ട് പരിസ്ഥിതി അതോറിറ്റി. ഗസലുകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വീണ്ടും അവതരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. വടക്കൻ അൽ ഷർഖിയ, അൽ വുസ-്‌ത എന്നീ ഗവർണറേറ്റുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന മേഖലയാണ് വാദി മറീർ. വിവിധതരം വന്യജീവികൾക്ക് അവശ്യമായ ആവാസവ്യവസ്ഥ ഉൾപ്പെടുന്നതിനാലാണ് പ്രദേശം പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ജൈവവൈവിധ്യം സംരക്ഷിക്കാനും വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് പുനഃസ്ഥാപിക്കാനുമുള്ള ഒമാൻ സുൽത്താനേറ്റിന്റെ ശ്രമങ്ങളിൽ സുപ്രധാന ചുവടുവയ-്‌പ്പാണ് പദ്ധതി.









0 comments