മയക്കുമരുന്ന് കൈവശം വയ്ക്കൽ; 5 ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ

photo credit: Royal Oman Police
മസ്‌കത്ത് : വടക്കൻ, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് അഞ്ച് ഏഷ്യൻ പൗരന്മാരെ അറസ്റ്റു ചെയ്തതായി റോയൽ ഒമാൻ പൊലീസ്. വലിയ അളവിൽ ക്രിസ്റ്റൽ മെത്ത് കൈവശം വച്ച ഏഷ്യൻ പൗരൻ സൊഹാറിൽനിന്നാണ് പിടിയിലായത്. വടക്കൻ ബാത്തിന പൊലീസ് കമാൻഡിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഫോർ കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ നിയമനടപടികൾ നിലവിൽ പൂർത്തിയാകുകയാണ്.
തെക്കൻ ബാത്തിനയിൽ നടത്തിയ പ്രത്യേക ദൗത്യത്തിൽ, കഞ്ചാവ്, മോർഫിൻ, ക്രിസ്റ്റൽ മെത്ത്, സൈക്കോട്രോപിക് ഗുളികകൾ എന്നിവ കൈവശം വച്ച നാല് ഏഷ്യൻ പൗരന്മാരെ മുസന്നയിൽ അറസ്റ്റു ചെയ്തു. പാക്കേജിങ് സാധനങ്ങൾ, തൂക്ക ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, നിയമവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവയും അധികൃതർ പിടിച്ചെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു.










0 comments