4 മിസൈലും 25 ഡ്രോണും തകർത്തു

ഫയൽ ചിത്രം
ദുബായ്: ഞായറാഴ്ച നാല് ബാലിസ്റ്റിക് മിസൈലും 25 ഡ്രോണും തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം. ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചശേഷം ഇതുവരെ 345 ബാലിസ്റ്റിക് മിസൈലും 15 ക്രൂസ് മിസൈലും 1773 ഡ്രോണും യുഎഇ വ്യോമ പ്രതിരോധം തടഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങളിൽ സൈനിക വിഭാഗത്തിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ള ആറുപേരും മരണപ്പെട്ടു.









0 comments