382 തടവുകാർക്ക് മാപ്പ്

മസ്‌കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഒമാനി പൗരന്മാർക്കും വിദേശതടവുകാർക്കും ബലിപെരുന്നാളിന്റെ ഭാഗമായി രാജകീയ മാപ്പ് നൽകിയതായി ഒമാൻ വാർത്താ ഏജൻസി. വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന 382 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രത്യേക രാജകീയ മാപ്പ് നൽകിയത്. തടവുകാരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിലുള്ള മാനുഷിക സമീപനത്തെ പ്രതിഫലിപ്പിക്കുന്നതാണ് നടപടി.










0 comments