നവോദയയുടെ തണലിന് 26

ദമ്മാം : സൗദി അറേബ്യ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് തണലായ നവോദയ സാംസ്കാരിക വേദിയുടെ 26–-ാം സ്ഥാപിതദിനം തിങ്കളാഴ്‌ച ആചരിക്കും. ഏരിയ, റീജണൽ കേന്ദ്രങ്ങളിൽ മധുരവിതരണത്തോടെ നവോദയ ദിനം ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
1990-കളിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തെ സാംസ്‌കാരികമായും സാമൂഹികമായും പുരോഗതിയിലേക്ക് നയിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഒരുപിടി മനുഷ്യരുടെ ഇച്ഛാശക്തിയിലാണ് നവോദയ രൂപീകരിക്കുന്നത്. 2001 സെപ്തംബർ 21ന് ദമ്മാമിലെ കാൾട്ടൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ 93 പേരുടെ പങ്കാളിത്തത്തോടെ നടന്ന കൺവൻഷനിലൂടെ നവോദയ ഫൈൻ ആർട്സ് എന്ന ആദ്യപേരിൽ ഔപചാരികമായി സംഘടനയ്ക്ക് തുടക്കം കുറിച്ചു. പ്രവാസികളുടെ ജീവിതപ്രശ്നങ്ങളിൽ സഹായഹസ-്‌തമായി മാറാൻ നവോദയയ്ക്ക് കഴിഞ്ഞു. സുനാമി, പ്രളയം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധികളിൽ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സഹായമെത്തിക്കാൻ നവോദയ മുന്നിട്ടിറങ്ങി.
2013-ലെ നിതാഖാത്ത് കാലഘട്ടത്തിൽ ജോലി നഷ-്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടിവന്ന 181 പ്രവാസികൾക്ക് സൗജന്യ വിമാനയാത്ര സൗകര്യം ഒരുക്കി. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ പ്രവാസികൾക്ക് വിവിധ സഹായങ്ങൾ നൽകാനും സാധിച്ചു. 2018ലെയും 2019ലെയും പ്രളയത്തിലും വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലും ദുരിതബാധിതർക്കൊപ്പം നിൽക്കാനും സഹായമെത്തിക്കാനും പ്രവർത്തിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ ആശുപത്രികളുമായും ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് ജീവകാരുണ്യ രംഗത്തും നവോദയ തുടർച്ചയായ ഇടപെടലുകൾ നടത്തി.
കിഴക്കൻ പ്രവിശ്യയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി വർഷാവർഷം സംഘടിപ്പിക്കപ്പെടുന്ന കോബാർ ചാരിറ്റി റണ്ണിൽ തുടക്കംമുതൽ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് നവോദയ പ്രവർത്തകർ പങ്കെടുക്കുന്നു.
പ്രവാസികളുടെ കലാസാംസ-്‌കാരിക, കായിക, വിദ്യാഭ്യാസ മേഖലകളിലെ കഴിവുകൾ പരിപോഷിപ്പിക്കാനും പ്രാധാന്യം നൽകി. കേരളോത്സവം, ഇന്ത്യ ഫെസ്റ്റ് തുടങ്ങിയ വലിയ പരിപാടികളിലൂടെയും ഫുട്ബോൾ, ബാഡ്മിന്റൺ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിലൂടെയും പ്രവാസികൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കാൻ നവോദയയ്ക്ക് സാധിച്ചു.
വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുപുറമെ, ഒക്ടോബർ 30നും 31നും ദമ്മാമിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവോദയ ഓപ്പൺ 2026 ബാഡ്മിന്റൺ ടൂർണമെന്റും വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സൗദി ദേശീയ ദിനത്തിൽ അധികൃതരുമായി സഹകരിച്ചുകൊണ്ട് നൂറുകണക്കിന് അംഗങ്ങളെ അണിനിരത്തി വിപുലമായ രക്തദാന ക്യാമ്പും നടക്കും.









0 comments