ദോഫാറിലെ ഹരിത ഇടങ്ങളിൽനിന്ന് 2427 വാഹനം നീക്കി

സലാല : ഒമാൻ ദോഫാറിലെ സംരക്ഷിത ഹരിത ഇടങ്ങളിൽനിന്ന് 2427 വാഹനങ്ങൾ നീക്കം ചെയ്ത് പരിസ്ഥിതി അതോറിറ്റി. ദോഫാർ ഗവർണറേറ്റിലുടനീളം ഫീൽഡ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദോഫാർ മുനിസിപ്പാലിറ്റിയുമായും റോയൽ ഒമാൻ പൊലീസുമായും സഹകരിച്ചായിരുന്നു നടപടി.
പ്രകൃതിദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനും പൊതുസുരക്ഷ നിലനിർത്താനുമായി മേഖലയിലുടനീളമുള്ള വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അതോറിറ്റി പരിശ്രമിക്കുന്നു. ഇതുവരെ 160 ഔദ്യോഗിക റിപ്പോർട്ടുകൾ വിജയകരമായി കൈകാര്യം ചെയ്യുകയും 197 നിയമലംഘന സ്ഥലങ്ങൾ അടയ്ക്കുകയും ചെയ്തു. ഫീൽഡ് ടീമുകൾ 29 സ്ലൈഡിങ് വാഹനങ്ങൾ കൈകാര്യം ചെയ്തു. മാലിന്യ ബിന്നുകളെക്കുറിച്ചുള്ള 92 പരാതിയും പരിഹരിച്ചു.










0 comments