Deshabhimani

പിസിഡബ്ല്യുഎഫ് സലാലയ്ക്ക്‌ പുതിയ ഭാരവാഹികൾ

PCWF Salalah.jpg

എം പി മുഹമ്മദ്‌ റാസ്, കെ കബീർ, അരുൺ കുമാ

വെബ് ഡെസ്ക്

Published on Oct 14, 2026, 10:00 AM | 2 min read

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ- സലാല കമ്മിറ്റിയുടെ ആറാം വാർഷിക ജനറൽ ബോഡി യോഗം ആർട്ട് ഓഫ് സ്പൈസസ് ഓഡിറ്റോറിയത്തിൽ നടന്നു. ഉപദേശക സമിതിയംഗം ഡോ. സമീർ ആലത്ത് ഉദ്ഘാടനം ചെയ്തു. ​പ്രസിഡന്റ് കെ കബീർ അധ്യക്ഷനായി. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി മുഹമ്മദ് റാസും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ജൈസൽ എടപ്പാളും അവതരിപ്പിച്ചു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. ​സ്നേഹ ഹരീഷ്, റിൻസീല റാസ്, മിൻഹ മുജീബ് എന്നിവർ സംസാരിച്ചു.​


ഉപദേശക സമിതി അംഗങ്ങളായ നശീദ് റൈസൂത്ത്, ജയരാജൻ, മുഹമ്മദ് പൊന്നാനി എന്നിവർ പുനസംഘടനയ്ക്ക്‌ നേതൃത്വം നൽകി. 2026–29 പ്രവർത്തന വർഷത്തേക്കുളള 33 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. നൗഷാദ് ഗുരുക്കൾ സ്വാഗതവും മുഹമ്മദ്‌ റാസ് നന്ദിയും പറഞ്ഞു. ​ഭാരവാഹികൾ: കെ ഇബ്രാഹിംകുട്ടി, ഡോ. കൃഷ്ണൻ, ഡോ. സമീർ ആലത്ത്, ജയരാജൻ, മുഹമ്മദ് പൊന്നാനി, ഇസ്മായിൽ പെരുമ്പടപ്പ്, അജിത-്‌കുമാർ (ഉപദേശക സമിതിയംഗങ്ങൾ).


​കബീർ കളിയാരകം (പ്രസിഡന്റ്). എം പി മുഹമ്മദ്‌ റാസ് (ജനറൽ സെക്രട്ടറി). അരുൺ കുമാർ (ട്രഷറർ). മുസ-്തഫ ബലദിയ, ജൈസൽ എടപ്പാൾ, ഗഫൂർ ബദർ അൽ സമാ (വൈസ് പ്രസിഡന്റുമാർ). ശിഹാബ് മാറഞ്ചേരി, മണികണ്ഠൻ ചങ്ങരംകുളം, നൗഷാദ് ഗുരുക്കൾ (ജോ സെക്രട്ടറിമാർ). ​യൂത്ത് വിങ് കമ്മിറ്റി ഭാരവാഹികൾ: അഷ്ഫാക് (പ്രസിഡന്റ്). താഹിർ (സെക്രട്ടറി). അഖിൽ, ഇബ്രാഹിം ബാദുഷ (വൈസ് പ്രസിഡന്റുമാർ). ​റനീഷ്, അർഷാദ് (ജോയിന്റ് സെക്രട്ടറിമാർ).


​വിവിധ സമിതി കോർഡിനേറ്റർമാർ: റിൻസീല റാസ്, അനു മണികണ്ഠൻ, ഷെറിൻ താഹിർ ​(വിദ്യാഭ്യാസ സമിതി). ഡോ. സമീർ ആലത്ത്, മുജീബ് റഹ്മാൻ, ഷഫീഖ് വട്ടംകുളം, ലത്തീഫ് ശഹൽനൂത് ​(ഹെൽത്ത് ആൻഡ്‌ ഫാമിലി ഡെവലപ്പ്‌മെന്റ് കൗൺസിൽ). ഖലീൽ റഹ്മാൻ, സജീർ എടപ്പാൾ, റഹൂഫ് പുതുപൊന്നാനി, അബൂബക്കർ വട്ടംകുളം, സുധീർ (ജനസേവന വിഭാഗം).


​നിഷാദ് വെളിയംകോട്, സ്നേഹ ഹരീഷ്, കീർത്തി അഖിൽ, ആയിഷ കബീർ (കലാ–സാംസ്കാരിക–സാഹിത്യ വിഭാഗം). മുഹമ്മദ് റാഫി, സവാദ് വെളിയങ്കോട്, ഫമീഷ് പെരുമ്പടപ്പ് (സ്പോർട്സ് കൗൺസിൽ). ​മുസ്താഖ്, താഹിർ, കെ പി റനീഷ് ഐ ടി ആൻഡ്‌ മീഡിയ ടീം

​നാട്ടിലെ പ്രവർത്തനങ്ങളുടെ കോർഡിനേറ്റർമാരായി നശീദ് റൈസൂത്ത്, അക്ബർ പുളിക്കലകത്ത് എന്നിവരെ നിയമിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home