ad
Deshabhimani

നവോദയ ദമ്മാം ഏകദിന ശിൽപ്പശാല

Navodaya Dammam .jpg

നവോദയ ദമ്മാം റീജണലിലെ ഏകദിന ശിൽപ്പശാലയിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jul 19, 2026, 11:14 AM | 1 min read

ദമ്മാം: നവോദയ ദമ്മാം റീജണലിന് കീഴിലുള്ള ഏരിയയിലെ പ്രധാന പ്രവർത്തകരെ പങ്കെടുപ്പിച്ച് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ-്‌തു. റീജണൽ ആക്‌ടിങ് പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. ​കേന്ദ്ര വൈസ് പ്രസിഡന്റ് ഒ പി സജീഷും കേന്ദ്ര കമ്മിറ്റിയംഗം മനോജും ശിൽപ്പശാലയ്ക്ക്‌ നേതൃത്വം നൽകി.


നവോദയ കേന്ദ്ര രക്ഷാധികാരിയംഗം സൈനുദ്ദീൻ കൊടുങ്ങല്ലൂർ, റീജണൽ സെക്രട്ടറി നൗഫൽ വെളിയംകോട് എന്നിവർ സംസാരിച്ചു. നൂറിലധികം അംഗങ്ങൾ ശിൽപ്പശാലയിൽ പങ്കെടുത്തു. റീജണൽ ജോയിന്റ് സെക്രട്ടറി വിനോദ് ജോസഫ് സ്വാഗതവും ട്രഷറർ ഉണ്ണി എങ്ങണ്ടിയൂർ നന്ദിയും പറഞ്ഞു.









deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home