കേളി അസീസിയ ഏരിയ മെഡിക്കൽ ക്യാമ്പ്

കേളി അസീസിയ ഏരിയ കമ്മിറ്റിയും സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌ത് ഡോ. ഫാത്തിമ ഹകീം സംസാരിക്കുന്നു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ കമ്മിറ്റിയും സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് മൻസൂറയിലെ സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യത്തുനിന്നുള്ളവർ പങ്കെടുത്തു. ഡോ. ഫാത്തിമ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്ക് നേതൃത്വം നൽകി.
കേളി അസീസിയ ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷനായി. സ്റ്റാർ ഹെൽത്ത് ജനറൽ മാനേജർ അക്ബർ വേങ്ങാട്, ക്ലിനിക് മാനേജർ നിസാർ, മാർക്കറ്റിങ് മാനേജർ സുഷമ ഷാൻ, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ ലിബിൻ പശുപതി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിൻ കൂവളൂർ, സുജിത്ത്, അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി അജിത് പ്രസാദ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുധീർ പോരേടം സ്വാഗതവും ട്രഷറർ ലജീഷ് നരിക്കോട് നന്ദിയും പറഞ്ഞു.









0 comments