ad
Deshabhimani

ഒമാൻ തൃശൂർ ഓർഗനൈസേഷൻ മെഡിക്കൽ ക്യാമ്പ്

Oman Thrissur.jpg
വെബ് ഡെസ്ക്

Published on May 24, 2026, 03:37 PM | 1 min read

മസ്‌കത്ത്‌: ഒമാൻ തൃശൂർ ഓർഗനൈസേഷൻ അബീർ ഹോസ്‌പിറ്റലിന്റെ സഹകരണത്തിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. റൂവി അബീർ ഹോസ്‌പിറ്റലിൽ നടന്ന ക്യാമ്പിൽ ഒമാന്റെ വിവിധ ഭാഗത്തുനിന്ന്‌ നിരവധി പ്രവാസികൾ പങ്കെടുത്തു. ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര ഉദ്ഘാടനം ചെയ്തു. ഡോക്‌ടർമാരായ വൈഷണവ്‌, അമൃത രാജ്‌, അബീർ മാർക്കറ്റിങ്‌ വിഭാഗം അംഗങ്ങളായ മുഹ്സിൻ, മുസ്‌തഫ എന്നിവർ നേതൃത്വം നൽകി.


റീജണൽ ഡയറക്ടർ ഡോ. അഖിൽ റഹ്മാൻ, ഒമാൻ ഡയറക്ടർ മുഹമ്മദ്‌ ഹാഷിം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ സിദ്ദീഖ്‌ കുഴിങ്ങര, നജീബ്‌ കെ മൊയ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായ യൂസഫ്‌ ചേറ്റുവ, ഹസൻ കേച്ചേരി, അബ്ദുസമദ് അഴീക്കോട്‌‌, ജോയിന്റ് ട്രഷറർ അബ്ദുൾ ഖാദർ, എക്സിക്യൂട്ടീവ് അംഗങ്ങളായ റോയ്‌, വിൽസൺ, ടോണി, മൈക്കിൾ, ഗംഗേഷ്, ഷെഹീൻ, സലീം, ഫഹദ്‌, സെഫീർ ‌എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി സ്വാഗതവും ട്രഷറർ സുബൈർ ഇദ്രീസ്‌ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home