Deshabhimani

ജിസിസിയിൽനിന്ന് പുറത്തേക്കയച്ചത്‌ 16,100 കോടി ഡോളർ

gulf cooperation council
വെബ് ഡെസ്ക്

Published on Oct 06, 2026, 02:26 PM | 1 min read

മസ്‌കത്ത്‌: വിദേശ തൊഴിലാളികൾ ജിസിസി രാജ്യങ്ങളിൽനിന്ന്‌ പുറത്തേക്കയച്ച പണം 16,100 കോടി ഡോളർ കവിഞ്ഞതായി റിപ്പോർട്ട്‌. തൊഴിലാളികളുടെ പണമയയ്ക്കൽ 2024നെ അപേക്ഷിച്ച് 13.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇത് ഏകദേശം 1900 കോടി യുഎസ് ഡോളറിന്റെ വർധനയാണ്‌. ലോകത്തുതന്നെ ഏറ്റവും കൂടുതൽ പണമയയ്ക്കുന്നത്‌ ജിസിസിയിലെ തൊഴിലാളികളാണെന്നും ജിസിസി- സ്റ്റാറ്റ് പുറത്തിറക്കിയ റിപ്പോർട്ടിലുണ്ട്‌.


​2023ൽ രേഖപ്പെടുത്തിയ ഇടിവിനുശേഷം, ജിസിസി രാജ്യത്തുനിന്നുള്ള മൊത്തം പ്രവാസികളുടെ പണമയക്കൽ തുടർച്ചയായ രണ്ടാംവർഷവും വർധിച്ചു. 2025ൽ അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി. ​ജിസിസി രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനവുമായി (ജിഡിപി) തൊഴിലാളികളുടെ പണമടയ-്‌ക്കലിന്റെ അനുപാതം 2025ൽ ഏകദേശം 6.6 ശതമാനത്തിലെത്തി. 2024ൽ ഇത്‌ ഏകദേശം ആറുശതമാനവും 2023ൽ 5.7 ശതമാനവും 2022ൽ 5.6 ശതമാനവും ആയിരുന്നു.


അമേരിക്കയിൽനിന്ന് തൊഴിലാളികൾ അയച്ച പണം ഏകദേശം 10,700 കോടി യുഎസ് ഡോളറാണെന്നും റിപ്പോർട്ടിലുണ്ട്‌. സ്വിറ്റ്‌സർലൻഡിൽനിന്ന് ഏകദേശം 4300 കോടി യുഎസ് ഡോളറും ജർമനിയിൽനിന്ന് ഏകദേശം 2700 കോടി യുഎസ് ഡോളറും ഫ്രാൻസിൽനിന്ന് ഏകദേശം 2100 കോടി യുഎസ് ഡോളറും എത്തി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home