ad
Deshabhimani

ദുബായില്‍ പറക്കും ടാക്സി 2026 മാർച്ചില്‍

flying taxi
വെബ് ഡെസ്ക്

Published on Sep 30, 2025, 07:10 PM | 1 min read

ദുബായ് : ദുബായിൽ പറക്കും ടാക്സി സേവനം ഔദ്യോഗികമായി 2026 മാർച്ച് 31ന് ആരംഭിക്കുമെന്ന് സ്കൈപ്പോർട്സ് സിഇഒ ഡങ്കൻ വോക്കർ വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ വെർട്ടി‌പോർട്ട് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെന്നും പാലം ജുമൈറ, മറീന, ദുബായ് മാൾ എന്നിവിടങ്ങളിലും പുതിയ കേന്ദ്രങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റാസ് അൽ ഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി, ജോബി, സ്കൈപ്പോർട്സ് എന്നിവർ തമ്മിൽ ഒപ്പുവെച്ച പുതിയ കരാർ പ്രകാരം 2027ൽ ഉദ്ഘാടനം ചെയ്യുന്നതിനായി ജെബൽ ജൈസ്, അൽ മർജാൻ ദ്വീപിലെ വിൻ റിസോർട്ട് എന്നിവിടങ്ങളിൽ രണ്ട് വെർട്ടി‌പോർട്ടുകൾ കൂടി ആരംഭിക്കും.

ഒരു യാത്രയ്ക്ക് 200 മുതൽ 300 ഡോളർ വരെ നിരക്ക് പ്രതീക്ഷിക്കപ്പെടുന്നു. ഇതോടെ റാസ് അൽ ഖൈമ – ദുബായ് യാത്ര പതിവ് ഒന്നര മണിക്കൂറിൽ നിന്ന് വെറും 15–20 മിനിറ്റിലേക്ക് ചുരുങ്ങും. പൊതു ഗതാഗത സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി എല്ലാ ഹെലികോപ്റ്ററുകൾക്കും വെർട്ടി‌പോർട്ടുകൾ തുറന്നുകൊടുക്കുമെന്നും വോക്കർ വ്യക്തമാക്കി.

ദുബായ് വിമാനത്താവളത്തിലെ ആദ്യ വെർട്ടി‌പോർട്ട് 2026 ജനുവരി–ഫെബ്രുവരി മാസങ്ങളിലായി പൂർത്തിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. അജ്മാനുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും ഷാർജ, അബുദാബി തുടങ്ങിയ എമിറേറ്റുകളുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home