ജോസ് സ്‌കറിയയ്‌ക്ക് യാത്രയപ്പ്

ജിദ്ദ : തബൂക്കിലെ പ്രവാസം അവസാനിപ്പിക്കുന്ന രക്ഷാധികാരി സമിതിയംഗം ജോസ് സ്‌കറിയയ്‌ക്ക് (സ്കറിയ കെ ആന്റണി) മാസ് യാത്രയയപ്പ് നൽകി. തബൂക്ക് വിഎൽഎസ് അറീന റിസോർട്ടിൽ നടന്ന ചടങ്ങിൽ മാസിന്റെ ഉപഹാരം സമ്മാനിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പംതൊട്ടി സ്വദേശിയായ അദ്ദേഹം, യുണൈറ്റഡ് മോട്ടോർസ് കമ്പനിയിലെ മെക്കാനിക്കൽ സൂപ്പർവൈസറായിരുന്നു. മാസിന്റെ സ്ഥാപിതനേതാക്കളിൽ ഒരാളായ ജോസ്, സംഘടന തബൂക്കിൽ നടത്തിയ കലാകായിക പരിപാടികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
യാത്രയയപ്പ് സമ്മേളനത്തിൽ ബിനുമോൻ ബേബി അധ്യക്ഷനായി. മാസ് രക്ഷാധികാരി സമിതിയംഗങ്ങളായ ഫൈസൽ നിലമേൽ, റഹീം ഭരതന്നൂർ, ഉബൈസ് മുസ-്‌തഫ, കെ പി സജിത്ത്, സജിത, അല്ലി രമേശ്, പ്രിൻസ് ഫ്രാൻസിസ്, സെൻസൻ കുര്യാക്കോസ്, ചന്ദ്രശേഖരക്കുറുപ്പ്, വിശ്വൻ പാലക്കാട്, മനോജ് മമ്പാട് തുടങ്ങിയവർ സംസാരിച്ചു. പ്രവീൺ പുതിയാണ്ടി സ്വാഗതവും മാത്യു തോമസ് നന്ദിയും പറഞ്ഞു.









0 comments