പ്രവാസി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം: ദമ്മാം നവോദയ

ദമ്മാം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ കുടിശ്ശികയടക്കം കൊടുത്തുതീർക്കണമെന്ന് ദമ്മാം നവോദയ. ദീർഘകാലം മണലാരണ്യത്തിൽ എല്ലുമുറിയെ പണിയെടുത്ത പ്രവാസികൾക്ക് ജീവിതസായാഹ്നത്തിൽ ആശ്വാസമേകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പ്രവാസി ക്ഷേമപെൻഷൻ നടപ്പാക്കിയത്.
എന്നാൽ, വർഷങ്ങളോളം മാസംതോറും തുകയടച്ച് കാത്തിരുന്ന പ്രവാസികൾക്ക് വലിയ ഇരുട്ടടിയാണ് ഇപ്പോൾ യുഡിഎഫ് സർക്കാർ നൽകുന്നത്. കഴിഞ്ഞ മൂന്നുമാസമായി പ്രവാസി പെൻഷൻ വിതരണം ചെയ്യാത്ത സർക്കാർ നടപടിയിൽ നവോദയ സാംസ-്‌കാരികവേദി കിഴക്കൻ പ്രവിശ്യ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമ പെൻഷൻ ഉടനടി വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ദമ്മാം നവോദയ ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു.









0 comments