ad
Deshabhimani

അബുദാബി മലയാളി സമാജം ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു

Abu Dhabi Malayali Painting Camp.jpg

അബുദാബി കമ്യൂണിറ്റി പോലീസിൻ്റെ അനുമോദന പത്രം കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറണ്ട് ഓഫീസർ ആയിഷ അൽ ഷെഹിയിൽ നിന്നും സമാജം ഭാരവാഹികൾ സ്വീകരിക്കുന്നു.

വെബ് ഡെസ്ക്

Published on May 24, 2026, 09:06 PM | 1 min read

അബുദാബി: അബുദാബി മലയാളി സമാജം ആർട്സ് കമ്മിറ്റി ‘ഒരു രാജ്യം ഒരു ജനത' എന്ന പ്രമേയത്തിൽ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. യുഎഇയിലെ വിവിധ എമിറേറ്റിൽനിന്നുള്ള ചിത്രകാരന്മാർ ഉൾപ്പെടുത്തി ലൈവ് ആർട്സ് ആൻഡ് മ്യൂസിക് എന്ന പേരിലാണ്‌ പരിപാടി നടന്നത്‌. ചിത്രകല നാടകരംഗത്ത് പ്രശസ്‌തരായ നിസാർ ഇബ്രാഹിം, ബിജു കൊട്ടില, നാരായണൻ കടവത്ത്, ഉമേഷ് കാഞ്ഞങ്ങാട്, സതീഷ് കാവിലകത്ത്, മുഹമ്മദ് ഹാസിഫ്, ദേവിക അനിൽ, ഷിജു, വിനീത് ഇടത്തിൽ, സിബിൻ ചുനക്കര എന്നിവരാണ്‌ പങ്കെടുത്തത്‌. അബുദാബിയിലെ കലാകാരന്മാർ അണിനിരന്ന പാട്ടും പറച്ചിലും സംഗീത പരിപാടിയും നടന്നു. ഡിജെ തേജശ്രീയുടെ നേതൃത്വത്തിൽ ഡിജെ നൈറ്റും നടന്നു.


സമാജം അബുദാബി കമ്യൂണിറ്റി പൊലീസിന് നൽകുന്ന സേവനത്തിനുള്ള അനുമോദന പത്രം കമ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറണ്ട് ഓഫീസർ ആയിഷ അൽ ഷെഹി സമാജം ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ സമാജം ആക്ടിങ്‌ പ്രസിഡന്റ്‌ ടി എം നിസാർ അധ്യക്ഷനായി. സമാജം ജനറൽ സെക്രട്ടറി ടി വി സുരേഷ് കുമാർ, കോഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമ്മാൻ എ എം അൻസാർ, സമാജം വനിതാവിഭാഗം കൺവീനർ ലാലി സാംസൺ, അസിസ്റ്റന്റ്‌ ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ആർട്സ് സെക്രട്ടറി ജാസിർ സ്വാഗതവും അസിസ്റ്റന്റ്‌ ട്രഷറർ സൈജു പിള്ള നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home