ബഹ്റൈൻ പ്രതിഭ കോടിയേരി അനുസ്മരണം

ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ-്ണൻ അനുസ്മരണ യോഗത്തിൽനിന്ന്
മനാമ: സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമ പുതുക്കി ബഹ്റൈൻ പ്രതിഭ. പ്രതിഭ സെന്ററിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് കെ വി മഹേഷ് അധ്യക്ഷനായി. പ്രതിഭ മെമ്പർഷിപ്പ് സെക്രട്ടറി കെ പി അനിൽ, ജനറൽ സെക്രട്ടറി വി കെ സുലേഷ്, രക്ഷാധികാരി സമിതിയംഗം എൻ വി ലിവിൻകുമാർ, പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, വനിതാവേദി സെക്രട്ടറി സരിത മേലത്ത് എന്നിവർ സംസാരിച്ചു. പ്രതിഭ സ്വരലയ ഗായകർ അവതരിപ്പിച്ച വിപ്ലവ സംഘഗാനവും അരങ്ങേറി.









0 comments