ad
Deshabhimani

ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി സമീക്ഷ: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണം എത്തിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2020, 06:18 PM | 0 min read

ബെഡ്ഫോർഡ്> കോവിഡ്  ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ  ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്ഫോർഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന്  ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത്  സമീക്ഷ  യുകെ യുടെ ബെഡ്ഫോർഡ് ബ്രാഞ്ച് ആണ് . 

ഏതാണ്ട്  അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ്  ഒരുക്കി എത്തിച്ചത്.    മാതൃകാപരമായ ഈ പ്രവർത്തനത്തിന്  സമീക്ഷ പ്രവർത്തകരായ  സാബു , മിഥുൻ ,സന്തോഷ്  , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്‌വിൻ , അനുപ്  എന്നിവർ നേത്രത്വം നൽകി .


ഈ ലോക്ക്ഡൌൺ  കാലത്തു നിരവധി  പ്രവർത്തനങ്ങൾ ആണ് സമീക്ഷയുടെ  ബ്രാഞ്ചുകൾ  നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും  ഇതുപോലുള്ള മാതൃകാപരമായ  പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു .
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home