സംഗീത നാടക അക്കാദമി കലാശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം > കേരള സംഗീത നാടക അക്കാദമി ഈ വര്‍ഷത്തെ കലാശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നൃത്തം, നാടകം, ക്ഷേത്രകലകള്‍, കഥകളി, പാരമ്പര്യകലകള്‍, നാടോടി ഗോത്രകലകള്‍, വാദ്യകലകള്‍ തുടങ്ങിയ രംഗങ്ങളിലെ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍.നാടകരചന, ലളിതസംഗീതം എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ശ്രീകുമാരന്‍തമ്പിക്ക് നല്‍കും.
മറ്റുപുരസ്കാരങ്ങള്‍: മാവേലിക്കര പി സുബ്രഹ്മണ്യം (ശാസ്ത്രീയ സംഗീതം). എസ് ആര്‍ മഹാദേവശര്‍മ, എസ് ആര്‍ രാജശ്രീ (വയലിന്‍). നാഞ്ചില്‍ എ ആര്‍ അരുള്‍ (മൃദംഗം). മലമാരി ശശി (തകില്‍, ഡ്രംസ്). എസ് രമേശന്‍നായര്‍(ലളിതസംഗീതം). ഷിബു എസ് കൊട്ടാരം, ഫ്രാന്‍സിസ് ടി മാവേലിക്കര, ഗിരീഷ് സോപാനം (നാടകം). ഷിര്‍ളി സോമസുന്ദരം, ഗീത രംഗപ്രഭാത് (കുട്ടികളുടെ നാടകം). ശ്രീകാന്ത്, ജോസ് കോശി (നാടക, നൃത്തസംഗീത ദീപവിതാനം), പ്രദീപ് തലയല്‍ (നാടക, നൃത്ത, സംഗീത ശബ്ദക്രമീകരണം). ജയപ്രഭാമേനോന്‍ (മോഹിനിയാട്ടം). ശ്രീലക്ഷ്മി ഗോവര്‍ധന്‍ (കുച്ചുപ്പുടി). കുറൂര്‍ വാസുദേവന്‍ നമ്പൂതിരി (കഥകളി ചെണ്ട). കെ സുകുമാരന്‍ (കൃഷ്ണനാട്ടം). ജനാര്‍ദനന്‍ പുതുശേരി (നാടന്‍പാട്ട്). കണ്ണൂര്‍ രത്നകുമാര്‍ (കഥാപ്രസംഗം).
നാടകരംഗത്തെ സി ഐ പരമേശ്വരന്‍പിള്ള മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സി കെ തോമസിന് സമ്മാനിക്കും. നാടന്‍ കലാ വിഭാഗത്തിലെ ടി പി സുകുമാരന്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് പടിയണി സുരേഷ്കുമാറിനും ലഭിക്കും. ഈ വര്‍ഷംമുതല്‍ വേദികളില്‍ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്ന കലാകാരന്മാരെക്കൂടി അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമഗ്രസംഭാവന ഉള്‍പ്പെടെ മുഴുവന്‍ പുരസ്കാര ജേതാക്കള്‍ക്കും 15,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പൊന്നാടയും പ്രശസ്തിപത്രവും ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍നായര്‍, ജനറല്‍ കൗണ്‍സില്‍ അംഗം മീനമ്പലം സന്തോഷ് എന്നിവരും പങ്കെടുത്തു.









0 comments