ad
Deshabhimani

ശ്രീനാരായണഗുരു 
ഓപ്പൺ സർവകലാശാലയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2021, 09:11 PM | 0 min read

 ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ വിവിധ അക്കാദമിക്‌ തസ്‌തികകളിൽ ഒഴിവുണ്ട്‌. കരാർ/ഡെപ്യൂട്ടേഷൻ നിയമനമാണ്‌. അസിസ്‌റ്റന്റ്‌ പ്രൊഫസർ കരാർ നിയമനമാണ്‌. അറബിക്‌ 3, ബിസിനസ്‌ സ്‌റ്റഡീസ്‌ 3, കൊമേഴ്‌സ്‌ 5, കംപ്യൂട്ടർ സയൻസ്‌ 3, ഇക്കണോമിക്‌സ്‌ 3, ഇംഗ്ലീഷ്‌ 5, ഹിന്ദി 3, ഹിസ്‌റ്ററി 5, മലയാളം 5, ഫിലോസഫി 3, സംസ്‌കൃതം 3, സോഷ്യോളജി 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഹെഡ്‌ ഓഫ്‌ സ്‌കൂൾസ്‌ (അസോസിയറ്റ്‌ പ്രൊഫസർ/പ്രൊഫസർ) ഡെപ്യൂട്ടേഷൻ നിയമനമാണ്‌.  സ്‌കൂൾ ഓഫ്‌ ഹ്യൂമാനിറ്റീസ്‌ ആൻഡ്‌ സോഷ്യൽ സയൻസ്‌ 1, സ്‌കൂൾ ഓഫ്‌ ലാംഗ്വേജ്‌ 1, കമ്യൂണിക്കേഷൻ ആൻഡ്‌ ഇൻഫർമേഷൻ സയൻസ്‌ 1, ഇന്റർ ഡിസിപ്ലിനറി ആൻഡ്‌ ട്രാൻസ്‌ ഡിസിപ്ലിനറി സ്‌റ്റഡീസ്‌ 1, ലോ ആൻഡ്‌ ബിസിനസ്‌ സ്‌റ്റഡീസ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഡയരക്ടർ സെന്റർ ഫോർ ഇന്റേഷണൽ ക്വാളിറ്റി അഷ്വറൻസ്‌ കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. http://www.sreenarayanaguruou.edu.in വഴി ഓൺലൈനായണ്‌ അപേക്ഷിക്കേണ്ടത്‌.ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്‌ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്‌ സഹിതം Registrar, Sreenarayanaguru Open University, Kureepuzha, Kollam. 691601, എന്ന വിലാസത്തിൽ 2022 ജനുവരി ഏഴിന്‌ വൈകിട്ട്‌ അഞ്ചിനകം  ലഭിക്കണം. വിശദവിവരം വെബ്‌സൈറ്റിൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home