ad
Deshabhimani

സ്വർണത്തിന് സൺഡേ ഹോളിഡേ അല്ല ! കുത്തനെ ഉയർന്ന് പൊന്നിന്റെ വില

gold

Gold Price hike

വെബ് ഡെസ്ക്

Published on Mar 01, 2026, 04:45 PM | 1 min read



ഞായറാഴ്ചയും റെസ്റ്റെടുക്കാതെ സ്വർണവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിലാണ് സ്വർണവില ഉയരുന്നത്. സ്വർണം പവന് 3,200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,26,920 രൂപയായി ഉയർന്നു. ഒരു ​ഗ്രാമിന് 400 രൂപ കൂടി 15,865 രൂപയായി ഉയർന്നു.


ഇന്നലെ 1,23,720 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 15,465 രൂപയായിരുന്നു ഇന്നലെ ഒരു ​ഗ്രാമിന് വില ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം സ്വർണത്തിന് രണ്ട് തവണയായി വില വർധിച്ചിരുന്നു. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന്റെ വില 1,20,800 രൂപയായിരുന്നു . തുടർന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി. ഇന്നലെ മാത്രം സ്വർണത്തിന് കൂടിയത് 5,240 രൂപയാണ്.


ആഗോള വിപണിയിലെ സാഹചര്യങ്ങളും ഇറാൻ-ഇസ്രയേൽ യുദ്ധങ്ങളും സ്വർണവില വർധിക്കുന്നത് കാരണമാകുന്നുണ്ട് എന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത്തരത്തിൽ സ്വർണവില വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. സ്വർണവില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home