ad
Deshabhimani

print edition സെന്‍സെക്സ് 1248 പോയിന്റ് നഷ്ടത്തില്‍; ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

Indian Stock Market AI
avatar
വാണിജ്യകാര്യ ലേഖകന്‍

Published on Sep 25, 2026, 01:31 AM | 1 min read

കൊച്ചി : യുഎസ് – ഇറാന്‍ നയതന്ത്ര ചര്‍ച്ചയിലെ അനിശ്ചിതത്വത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും 100 ഡോളര്‍ കടന്നതും യുഎസ് ട്രഷറി പത്തുവര്‍ഷ കടപ്പത്ര ആദായം 2007-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതും ഓഹരിവിപണിയെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ചു. സെന്‍സെക്സ് 1.67 ശതമാനവും നിഫ്റ്റി 1.64 ശതമാനവും നഷ്ടം രേഖപ്പെടുത്തി.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആര്‍ഡിഎ), രാജ്യത്തെ ഇന്‍ഷുറന്‍സ് ബിസിനസിലെ കമീഷന് പരിധി നിശ്ചയിക്കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്കാര നിര്‍ദേശങ്ങളുടെ കരട് പുറത്തിറക്കിയതിനെത്തുടര്‍ന്ന് ബാങ്ക്, എൻബിഎഫ്‌സി, ഇൻഷുറൻസ് ഓഹരികള്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടു. ആഗോള വിപണികളിലെ പ്രതികൂല സാഹചര്യവും ക‍ൂടിയായതോടെ സെന്‍സെക്സ് 1247.71 പോയിന്റ് ഇടിഞ്ഞ് 73,580.54 ലും നിഫ്റ്റി 383.70 പോയിന്റ് നഷ്ടത്തില്‍ 23,063.10 ലുമാണ് വ്യാഴം വ്യാപാരം അവസാനിപ്പിച്ചത്.


ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണിമൂല്യം മുന്‍ ദിവസത്തെ 485.01 ലക്ഷം കോടിയില്‍ നിന്ന്‌ 480.89 ലക്ഷം കോടിയായി താഴ്‌ന്നു. 4.12 ലക്ഷം കോടിയാണ് നിക്ഷേപകര്‍ക്ക് ഒറ്റ ദിവസത്തെ നഷ്ടം. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 105 ഡോളര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഓഹരികൾ ആദ്യ വ്യാപാരത്തിൽ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി.


ബിഎസ്ഇ ഇന്‍ഷുറന്‍സ് സൂചിക 2.20 ശതമാനവും ബാങ്ക് 1.88 ശതമാനവും മെറ്റല്‍ 1.65 ശതമാനവും താഴ്‌ന്നു. ഡിജിറ്റൽ ഇൻഷുറൻസ് പ്ലാറ്റ്‌ഫോമും പോളിസി ബസാര്‍, പൈസ ബസാര്‍ എന്നിവയുടെ മാതൃകമ്പനിയുമായ പിബി ഫിൻടെക്ക് 35.98 ശതമാനം നഷ്ടം നേരിട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home