ആഗോള വിപണി അനുകൂലം; ഓഹരി വിപണിയിൽ ഉണർവ്, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

മുംബൈ : നീണ്ട നഷ്ടത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ്. രാവിലെ സെൻസെക്സ് 643.98 പോയിന്റ് അഥവാ 0.90 ശതമാനം ഉയർന്ന് 72,451 എന്ന നിലവാരത്തിലെത്തി. നിഫ്റ്റി 50 സൂചിക 164.85 പോയിന്റ് അഥവാ 0.74 ശതമാനം വർധിച്ച് 22,582 എന് നിലയിലെത്തി. കൺസ്യൂമർ ഡ്യൂറബിൾസും ഐടി സൂചികകളും നിഫ്റ്റിയുടെ നേട്ടത്തിന് കാരണമായത്.
ആഗോള സാഹചര്യങ്ങളാണ് വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും പിന്തുണയേകിയത്. അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യത കുറഞ്ഞതുമാണ് നിക്ഷേപകരുടെ ആശങ്ക കുറയാൻ കാരണം.
ഇന്ന് ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക് പുതിയ സിഇഒയായി അനുപ് ബാഗ്ചിയെ നിയമിച്ചതിന് പിന്നാലെ ഓഹരി വില ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ സെൻസെക്സ് 1,986 പോയിന്റും നിഫ്റ്റി 719 പോയിന്റും ഇടിഞ്ഞിരുന്നു. തുടർച്ചയായി എട്ട് ആഴ്ചയാണ് വിപണി നഷ്ടത്തിൽ അവസാനിച്ചത്. 25 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രതിവാര ഇടിവാണിത്.









0 comments