ad
Deshabhimani

ഇനി സ്വർണ്ണവും ഓഹരി പോലെ വാങ്ങാം; എൻഎസ്ഇയുടെ പുതിയ പദ്ധതിയെ കുറിച്ചറിയാം

Digital Gold

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on May 05, 2026, 12:42 PM | 1 min read

മുംബൈ : സ്വർണ്ണ വ്യാപാരരംഗത്ത് സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകൾ (EGR) എന്ന പുതിയ ട്രേഡിംഗ് വിഭാഗം അവതരിപ്പിച്ചു. സെബി അംഗീകൃത സ്റ്റോറേജ് റൂമുകളിൽ (വോൾട്ട്) സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ സെക്യൂരിറ്റികളാണിവ. ഇത് സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നു.


ഓഹരികൾ വാങ്ങുന്നതും വിൽക്കുന്നതും പോലെ തന്നെ നിക്ഷേപകർക്ക് ഇനി മുതൽ എക്സ്ചേഞ്ച് വഴി ഇലക്ട്രോണിക് ഗോൾഡ് റെസീപ്റ്റുകൾ കൈമാറ്റം ചെയ്യാം. ഓരോ റെസീപ്റ്റിനും പകരമായി വോൾട്ടുകളിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള നിശ്ചിത അളവ് സ്വർണ്ണത്തിന്റെ ഉറപ്പുണ്ടാകും. ഡിപ്പോസിറ്ററികൾ വഴി ഡിജിറ്റൽ രൂപത്തിൽ ഇവ കൈവശം വെക്കാം. മാത്രമല്ല നിക്ഷേപകർക്ക് ആവശ്യമെങ്കിൽ ഇവയെ  സ്വർണ്ണമാക്കി മാറ്റാനുമാകും. ഇത് ഡിജിറ്റൽ - ഫിസിക്കൽ സ്വർണ്ണ വിപണിയെ തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കും.


പരമ്പരാഗത സ്വർണ്ണ വ്യാപാരത്തെ കൂടുതൽ നിയന്ത്രിതമായ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയാണ് എൻഎസ്ഇയുടെ ലക്ഷ്യം. ഇതിലൂടെ വിപണിയിലെ വില നിശ്ചയിക്കുന്നതിൽ കൃത്യത ഉറപ്പാക്കാനും കൂടുതൽ ആളുകളെ നിക്ഷേപത്തിലേക്ക് ആകർഷിക്കാനും കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ഒരു കിലോ സ്വർണ്ണക്കട്ടി ഇജിആർ ആക്കി മാറ്റുന്ന പ്രക്രിയ എൻഎസ്ഇ ഇതിനകം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.

ആഭരണ വ്യാപാരികൾ, സ്വർണ്ണ ശുദ്ധീകരണ ശാലകൾ ‌‌, ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർമാർ എന്നിവർക്ക് പുറമെ സാധാരണ നിക്ഷേപകർക്കും ഈ സംവിധാനം വലിയ ഗുണമാകും. ചെറിയ അളവിൽ പോലും സുരക്ഷിതമായും വ്യവസ്ഥാപിതമായും സ്വർണ്ണം വാങ്ങാൻ ഇത് അവസരമൊരുക്കും. സ്വർണ്ണം നേരിട്ട് കൈവശം വെക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും പരിശുദ്ധി സംബന്ധിച്ച ആശങ്കകളും ഇതോടെ ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. ‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home