Deshabhimani

യുപിഐ പേയ്മെന്റിന് എംഡിആർ; ഇടപാടുകൾ കുറഞ്ഞെന്ന് എൻപിസിഐ

UPI FEE
വെബ് ഡെസ്ക്

Published on Oct 02, 2026, 12:10 PM | 1 min read

ന്യൂഡൽഹി : യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ രാജ്യത്തെ ഇടപാടുകളിൽ വൻ ഇടിവ് രേഖപ്പെടുത്തി. വരാനിരിക്കുന്ന അധിക ബാധ്യത മനസ്സിലാക്കി പലരും യുപിഐ ഉപയോഗത്തിൽ നിന്ന് പിന്നോട്ട് പോകുന്നതിന്റെ വ്യക്തമായ സൂചനയാണ് പുതിയ കണക്കുകൾ. എൻപിസിഐ കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ യുപിഐ ഇടപാടുകളിൽ 1.8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ 2,407 കോടി രൂപയായി യുപിഐ ഇടപാടുകൾ ചുരുങ്ങി. ഇടപാടുകളുടെ മൂല്യത്തിലും 1.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. അതായത് 29.37 ലക്ഷം കോടി രൂപയുടെ കുറവ്. വ്യാപാരികളിൽ നിന്ന് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം വരെ എംഡിആർ ഈടാക്കാനാണ് പുതിയ തീരുമാനം. വ്യാപാരികളിൽ നിന്നാണ് ഈടാക്കുന്നതെന്ന് കേന്ദ്രം ന്യായീകരിക്കുമ്പോഴും ഈ അധിക ബാധ്യത വിലക്കയറ്റത്തിന്റെ രൂപത്തിൽ സാധാരണക്കാരായ ഉപഭോക്താക്കളുടെ തലയിൽ തന്നെയെത്തുമെന്ന് ഉറപ്പാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home