‘രാഗ കോക്ടെയിൽസു’മായി ടൈറ്റൻ

മുംബെെ: ആഡംബര വാച്ച് ബ്രാൻഡായ ടൈറ്റൻ രാഗ വ്യത്യസ്ത രൂപകൽപ്പനകളിലുള്ള അഞ്ച് വാച്ചുകളുടെ പുതിയ ശ്രേണി ‘രാഗ കോക്ടെയിൽസ്’ വിപണിയിലെത്തിച്ചു.
സൂര്യരശ്മികളെ ഓർമപ്പെടുത്തുന്ന തിളങ്ങുന്ന ഡയലുകളും ക്രിസ്റ്റൽ അലങ്കാരങ്ങളുമുള്ള ഈ വാച്ചുകൾ എക്ലെക്ടിക് ബ്ലൂ, പിങ്ക്, സ്വർണ നിറങ്ങളിൽ ലഭ്യമാണ്. നടി ആലിയ ഭട്ടാണ് ഇവ വിപണിയിൽ അവതരിപ്പിക്കുന്നത്. വില 42,495 മുതൽ 49,995 രൂപവരെ. ടൈറ്റൻ ഔട്ട്‌ലെറ്റുകളിലും www.titan.co.in എന്ന വെബ്‌സൈറ്റിലും ലഭ്യമാകും.










0 comments