ad
Deshabhimani

print edition രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

rupee
വെബ് ഡെസ്ക്

Published on Apr 23, 2026, 12:00 AM | 1 min read

കൊച്ചി : അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായ മൂന്നാംദിവസവും ഇടിഞ്ഞു. ബുധനാഴ്‌ച 39 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. 93.44 ൽനിന്ന്‌ 25 പൈസയാണ് തുടക്കത്തിൽ രൂപയ്ക്ക് നഷ്ടമായത്. പിന്നീടിത്‌ 43 പൈസയായി. പിന്നീട് നാല് പൈസ വീണ്ടെടുത്ത്‌ 39 പൈസ നഷ്ടത്തിൽ 93.83 ൽ വ്യാപാരം അവസാനിപ്പിച്ചു. മൂന്ന് ദിവസംകൊണ്ട് 92 പൈസയാണ് നഷ്ടമായത്.


ബുധനാഴ്‌ച ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പൽ ആക്രമിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതും ഇന്ത്യൻ ഓഹരിവിപണിക്ക്‌ നഷ്ടം നേരിട്ടതും വിദേശനിക്ഷേപകർ ചൊവ്വാഴ്‌ച 2000 കോടിയോളം രൂപയുടെ നിക്ഷേപം പിൻവലിച്ചതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home