പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ച് സ്വിഗ്ഗി

ന്യൂഡൽഹി : ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഓർഡറുകൾക്കുള്ള പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചു. രണ്ടുരൂപയാണ് കൂട്ടിയത്. ഇതോടെ പ്ലാറ്റ്ഫോം ഫീസ് 12 രൂപയിൽ നിന്ന് 14 രൂപയായി. ഉത്സവ സീസണിൽ ഉപഭോക്തൃ ഇടപാടുകൾ വർധിച്ചതിനാലാണ് നിരക്കിൽ മാറ്റം വരുത്തിയതെന്ന് കമ്പനി അറിയിച്ചു. രണ്ട് വർഷത്തിനുള്ളിൽ 600 ശതമാനം വർദ്ധനവാണ് സ്വിഗ്ഗിയുടെ പ്ലാറ്റ്ഫോം ഫീസിലുണ്ടായത്.
സ്വിഗ്ഗിയുടെ ഫീസ് 2023 ഏപ്രിലിൽ 2 രൂപയായിരുന്നു. തുടർന്ന് 2024 ജൂലൈയിൽ 6 രൂപയായും 2024 ഒക്ടോബറിൽ 10 രൂപയായും ഉയർന്നു. പ്രതിദിനം 2 ദശലക്ഷത്തിലധികം ഓർഡറുകളാണ് രാജ്യത്തെ വലിയ ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി കൈകാര്യം ചെയ്യുന്നത്.
മറ്റൊരു പ്രമുഖ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയും രണ്ട് വർഷത്തിനിടെ അഞ്ച് തവണ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചു. 400 ശതമാനം വർദ്ധനവാണുണ്ടായത്.










0 comments