ad
Deshabhimani

ഓഹരി വിപണി ഇടിഞ്ഞു

share market
വെബ് ഡെസ്ക്

Published on Nov 03, 2025, 10:56 AM | 1 min read

മുംബൈ: തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. 30 ഓഹരികളുള്ള ബിഎസ്ഇ സെൻസെക്സ് 261.39 പോയിന്റ് കുറഞ്ഞ് 83,677.32 ലെത്തി. 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 62.9 പോയിന്റ് കുറഞ്ഞ് 25,659.20 ലെത്തി.


സെൻസെക്സ് കമ്പനികളിൽ മാരുതി, ഭാരത് ഇലക്ട്രോണിക്സ്, ടൈറ്റൻ, എറ്റേണൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ് എന്നിവയായിരുന്നു പ്രധാന നഷ്ടം നേരിട്ടത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് നേട്ടമുണ്ടാക്കിയത്.

കമ്പനികളുടെ ലാഭമെടുക്കലും വിദേശ ഫണ്ടുകളുടെ ഒഴുക്കും കാരണമാണ് ഇടിച്ചിൽ എന്നാണ് വിലയിരുത്തൽ.


ഒക്ടോബറിൽ സെൻസെക്സിൽ 3,860 പോയിന്റുകളുടെയും നിഫ്റ്റിയിൽ 1,157 പോയിന്റുകളുടെയും മികച്ച നേട്ടം വിപണിയെ പുതിയ റെക്കോർഡ് ഉയരത്തിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷ ഉയർന്നിരുന്നത്.


ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഉയർന്ന് ബാരലിന് 65.06 ഡോളറിലെത്തി.


വെള്ളിയാഴ്ച, സെൻസെക്സ് 465.75 പോയിന്റ് ഇടിഞ്ഞു. 0.55 ശതമാനം നഷ്ടത്തിൽ 83,938.71 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 155.75 പോയിന്റ് അഥവാ 0.60 ശതമാനം ഇടിഞ്ഞ് 25,722.1 ൽ എത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home