മ്യൂച്വൽ ഫണ്ട് വായ്പയുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിവിപണിയിൽ നിക്ഷേപം നടത്തുന്നവർക്ക് അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മ്യൂച്വൽ ഫണ്ടുകൾക്കുമേൽ വായ്പ ലഭ്യമാക്കുന്നു. സാമ്പത്തിക സേവനദാതാക്കളായ ആർക് നിയോയുടെ "ധൻലാപ്' ഓൺലൈൻ പ്ലാറ്റ്ഫോം മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പാൻ കാർഡും ആധാർ കാർഡും ഉപയോഗിച്ച് കെവൈസി പൂർത്തിയാക്കുന്ന, 18 വയസ്സിനും 75 വയസ്സിനും ഇടയിലുള്ളവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. ഇക്വിറ്റി ഫണ്ടുകൾക്ക് 50 ശതമാനംവരെയും ഡെറ്റ് ഫണ്ടുകൾക്ക് 70 ശതമാനംവരെയും വായ്പ ലഭിക്കുമെന്ന് ബാങ്ക് അറിയിച്ചു.
ഇടപാടുകാരുടെ മാറുന്ന താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വേഗത്തിലും സുരക്ഷിതവുമായ സാമ്പത്തിക പരിഹാരങ്ങൾ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ ആയതിനാൽ വളരെ വേഗത്തിൽ വായ്പ അനുവദിക്കുമെന്നും ബാങ്കിന്റെ ചീഫ് ജനറൽ മാനേജരും റീടെയ്ൽ അസറ്റ് വിഭാഗം മേധാവിയുമായ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.










0 comments