ad
Deshabhimani

ഓഹരി വിപണിയിൽ വൻ തക‍ർച്ച; നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി

stock market down
വെബ് ഡെസ്ക്

Published on Mar 02, 2026, 10:53 AM | 1 min read

മുംബൈ : പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ തകർച്ചയിൽ ഇന്ത്യൻ ഓഹരി വിപണിക്കും കനത്ത തിരിച്ചടി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ബിഎസ്ഇ സെൻസെക്സ് (BSE Sensex) 1,100 പോയിന്റും എൻഎസ്ഇ നിഫ്റ്റി (NSE Nifty 50) 330 പോയിന്റും താഴ്ന്നു. നിലവിൽ സെൻസെക്സ് 1,056 പോയിന്റ് താഴെയാണ്. നിഫ്റ്റി 312 പോയിന്റിലും.


Related News

വിപണിയിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് റിയൽറ്റി മേഖലയിലെ ഓഹരികളാണ്. സിഗ്നേച്ചർ ഗ്ലോബൽ, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ലോധ ഡെവലപ്പേഴ്‌സ് തുടങ്ങിയ പ്രമുഖ ഓഹരികൾ ഇടിഞ്ഞു. റിയൽറ്റിക്ക് പിന്നാലെ മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.


ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന് ആഗോള വിപണികളിലുണ്ടായ വിൽപന സമ്മർദ്ദമാണ് ഇന്ത്യൻ വിപണിയെയും ബാധിച്ചത്. ഗിഫ്റ്റ് നിഫ്റ്റി (GIFT Nifty) വിപണിയിൽ വലിയ ഇടിമുണ്ടാകുമെന്ന നേരത്തെ സൂചന നൽകിയിരുന്നു. ഇന്ത്യൻ രൂപ വിപണിയുടെ തുടക്കത്തിൽ ഡോളറിനെതിരെ താഴ്ന്ന് 91.26 എത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home