ad
Deshabhimani

പശ്ചിമേഷ്യൻ പ്രതിസന്ധി; കരുത്താർജിച്ച് ഡോളർ കിതപ്പുതുടർന്ന് രൂപ

rupee

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 12, 2026, 04:03 PM | 1 min read

മുംബൈ : ആ​ഗോള അസംസ്കൃത എണ്ണ വില വർധനയെ തുടർന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ ദിവസത്തിലെ ഏറ്റവും വലിയ ഇടിവിലെത്തി. വ്യഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ 35 പൈസ കുറഞ്ഞ് 92.36 എന്ന നിലയിലായിരുന്ന രൂപ നിലവിൽ 92.17 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. പശ്ചിമേഷ്യയിൽ അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെയുള്ള കടന്നാക്രമണം തുടരുന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയെ ബാധിച്ചത്.


ഡോളറിന്റെ മൂല്യം ഉയർന്നതും ആഭ്യന്തര ഓഹരി വിപണിയിലെ തളർച്ചയും രൂപയുടെ മൂല്യത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കി. വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതിനെത്തുടർന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ രൂപ ഇടിവിലായിരുന്നു.


മാർച്ച് 9നാണ് അവസാനമായി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ഇന്ത്യൻ രൂപയെത്തിയത്. മാർച്ച് 11ന് ബുധനാഴ്ച ഇന്ത്യൻ രൂപ ഡോളറിനെതിരെ 16 പൈസ താഴ്ന്ന് 92.01 എന്ന നിലയിലെത്തിയിരുന്നു. പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുകയാണെങ്കിൽ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നേക്കും. അതേസമയം അസംസ്കൃത എണ്ണവില 6.27 ശതമാനം ഉയർന്ന് വീപ്പയ്ക്ക് 98.16 ഡോളറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home