ad
Deshabhimani

രൂപയ്ക്ക് നേരിയ മുന്നേറ്റം; ഡോളറിനെതിരെ 3 പൈസ ഉയർന്നു

Rupee vs Dollar
വെബ് ഡെസ്ക്

Published on Aug 21, 2026, 06:30 PM | 1 min read

മുംബൈ : പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഡോളർ ദുർബലമായതിനാൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 95.71 എന്ന നിലയിലെത്തി. ഡോളറിന്റെ ദുർബലതയും ആഭ്യന്തര വിപണികളിലെ പോസിറ്റീവ് തരം​ഗവും കാരണം ഇന്ത്യൻ രൂപയുടെ മൂല്യം രാവിലത്തേതിൽ നിന്ന് മാറ്റമില്ലാതെ തുടർന്നു.


ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 95.69 എന്ന നിലയിലാണ് ആരംഭിച്ചത്. തുടർന്ന് പ്രതിദിനത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 95.65 എന്ന നിലയിലും ഏറ്റവും കുറഞ്ഞ നിരക്കായ 95.75 എന്ന നിലയിലും എത്തി. ഒടുവിൽ ഗ്രീൻബാക്കിനെതിരെ 95.71 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.


ഇന്നലെ വ്യാഴാഴ്ച രൂപ യുഎസ് ഡോളറിനെതിരെ ഒരു പൈസ കുറഞ്ഞ് 95.74 എന്ന നിലയിലെത്തി. യുഎസ് ഭരണകൂടം ഇറാനെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകകളും, പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നതിനാലും രൂപയുടെ മൂല്യം നേരിയ തോതിൽ നേട്ടത്തോടെ വ്യാപാരം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോറക്സ് വ്യാപാരികൾ പറയുന്നു.


ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.25 ശതമാനം കുറഞ്ഞ് 98.65 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ ഫ്യൂച്ചേഴ്സ് 0.42 ശതമാനം കുറഞ്ഞ് ബാരലിന് 93.39 ഡോളറിലെത്തി. ആഭ്യന്തര വിപണിയിൽ സെൻസെക്സ് 3.11 പോയിന്റ് ഉയർന്ന് 77,540.83 എന്ന നിലയിലും നിഫ്റ്റി 20.15 പോയിന്റ് ഉയർന്ന് 24,252 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home