print edition ഒറ്റദിവസം 82 പൈസ നഷ്ടം; രൂപയ്ക്ക് വീണ്ടും തകർച്ച

കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻരൂപയ്‌ക്ക് വീണ്ടും തകർച്ച നേരിട്ടു. ഒറ്റദിവസം 82 പൈസയാണ് നഷ്ടമായത്. ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ 94.97ലാണ് രൂപ വ്യാപാരം തുടങ്ങിയത്. 82 പൈസ നഷ്ടത്തിൽ 95.31ൽ വ്യാപാരം അവസാനിപ്പിച്ചു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ചെലവുചുരുക്കൽ നടപടി നിർദേശിച്ചതുമാണ് പ്രധാനമായും തിരിച്ചടിയായത്. യുഎസ് ഡോളർ ശക്തിപ്പെടുന്നതും ആഭ്യന്തര ഓഹരിവിപണിയിലെ തകർച്ചയും വിദേശനിക്ഷേപം പുറത്തേക്ക് ഒഴുകുന്നതും കാരണമായി.
ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 103.8 യുഎസ് ഡോളറിലേക്ക് ഉയർന്നു. വിദേശനിക്ഷേപകർ വെള്ളിയാഴ്ച 4110.60 കോടിയുടെ നിക്ഷേപം പിൻവലിച്ചു.









0 comments