ad
Deshabhimani

രൂപയ്ക്ക് വൻ ഇടിവ്; ഡോളറിനെതിരെ മൂല്യം 91.50 ലേക്ക് താഴ്ന്നു

Indian rupee.jpg
വെബ് ഡെസ്ക്

Published on Mar 02, 2026, 05:29 PM | 1 min read

മുംബൈ: രാജ്യാന്തര വിപണിയിലെ തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്. തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 42 പൈസ ഇടിഞ്ഞ് 91.50 എന്ന നിലയിലെത്തി.


പശ്ചിമേഷ്യയിൽ ഇസ്രയേലും അമേരിക്കയും ഇറാനെതിരെ ആക്രമണം ശക്തമാക്കിയതോടെ ആഗോള വിപണിയിലുണ്ടായ ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ നടന്ന ആക്രമണത്തെത്തുടർന്ന് അസംസ്കൃത എണ്ണവില കുതിച്ചുയർന്നു.


ബ്രെന്റ് ക്രൂഡ് വില എട്ട് ശതമാനം വർധിച്ച് ബാരലിന് 78.71 ഡോളറിലെത്തി. ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത് എന്നതിനാൽ എണ്ണവിലയിലെ വർധന രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു.


ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ കനത്ത തകർച്ചയും വിദേശ നിക്ഷേപകർ വ്യാപകമായി നിക്ഷേപം പിൻവലിച്ചതും ഇടിവിന്റെ ആക്കം കൂട്ടി. തിങ്കളാഴ്ച സെൻസെക്സ് 1,048 പോയിന്റും നിഫ്റ്റി 312 പോയിന്റും താഴ്ന്നു.


വിപണിയിൽ രൂപയുടെ മൂല്യം 91.65 വരെ താഴ്ന്നുവെങ്കിലും റിസർവ് ബാങ്കിന്റെ ഇടപെടൽ മൂലമാണ് 91.50 എന്ന നിലയിൽ വ്യാപാരം അവസാനിച്ചത്. യുഎസ്-ഇറാൻ സംഘർഷം തുടരുന്നത് വരും ദിവസങ്ങളിലും വിപണിയിൽ അനിശ്ചിതത്വമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home