ad
Deshabhimani

മിലിന്ദ്‌ സോമൻ ടേസ്റ്റി നിബ്ബിൾസ്‌ ബ്രാൻഡ്‌ അംബാസിഡർ

MILIND SOMAN
വെബ് ഡെസ്ക്

Published on May 13, 2026, 06:56 PM | 1 min read

ന്യൂഡൽഹി: മോഡലും ഫിറ്റ്‌നസ്‌ ഐക്കണുമായ മിലിന്ദ്‌ സോമനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച്‌ ടേസ്റ്റി നിബ്ബിൾസ്‌. കേരളത്തിൽ നിന്നുള്ള കന്പനിയായ എച്ച്‌ഐസി–എബിഎ-ഫ്‌ സ്‌പെഷ്യൽ ഫുഡ്‌സിന്റെ കൺസ്യ‍‍ൂമർ ബ്രാൻഡാണ്‌ ടേസ്റ്റി നിബിൾസ്. ടേസ്റ്റി നിബിൾസിന്റെ ചൂര വ്യാപാരം വർധിപ്പിക്കുന്നതിനെ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഡൽഹിയിലെ പരിപാടിയിലുണ്ടായി.


"നല്ല ആരോഗ്യം ഉണ്ടാകുന്നത്‌ നമ്മുടെ ദൈനംദിന ഭക്ഷണശീലത്തിൽ നിന്നാണ്. മികച്ചതും ഏറെ സ്വാദിഷ്ടവുമായ ലീൻ പ്രോട്ടീൻ സ്രോതസ്സുകളിൽ ഒന്നാണ് ചൂര. ഒമേഗ ത്രീയാൽ സമ്പുഷ്ടവും, അതേസമയം കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറഞ്ഞതുമാണ്. ട്യൂണ വളരെ എളുപ്പത്തിൽ ദൈനം ദിന ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താൻ ടേസ്റ്റി നിബിൾസ് സഹായിക്കുന്നു.


ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’– മിലിന്ദ് സോമൻ പറഞ്ഞു. ടേസ്റ്റി നിബിൾസ് എംഡി ചെറിയാൻ കുരിയൻ, വൈസ് പ്രസിഡന്റ്(സെയിൽസ്) സുനിൽ പി കൃഷ്ണൻ, സീനിയർ മാനേജർ(കീ അക്കൗണ്ട്സ്) ടി പി മനോജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home