ad
Deshabhimani

print edition 1.5 കോടി മൂലധന നിക്ഷേപം നേടി; കേരള സ്റ്റാർട്ടപ് 'ഒപ്പം'

oppam
വെബ് ഡെസ്ക്

Published on Dec 30, 2025, 11:52 AM | 1 min read

​കൊച്ചി : മലയാളത്തില്‍ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരള സ്റ്റാർട്ടപ് ‘ഒപ്പം' ഒന്നരക്കോടി രൂപയുടെ സീഡ് ഫണ്ടിങ് നേടി. നിക്ഷേപക കൂട്ടായ്മയായ ഫീനിക്സ് ഏഞ്ചൽസിന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. കേരള സ്റ്റാർട്ടപ് മിഷന്റെ നേതൃത്വത്തിൽ നടന്ന ‘ഹഡിൽ ഗ്ലോബൽ' ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘വൺ ടാങ്ക്' ഇവന്റിലൂടെയാണ് നിക്ഷേപം ഉറപ്പാക്കിയത്.


ഏഞ്ചൽ നിക്ഷേപകൻ സന്ദീപ് ബാലാജിയും സംസ്ഥാനത്തെ വിവിധ സ്റ്റാർട്ടപ് സ്ഥാപകരും ഇതില്‍ പങ്കാളികളായി. കാസർകോഡ് സ്വദേശികളായ ഇബ്രാഹിം ഹവാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാൻ എന്നീ യുവസംരംഭകർ ചേർന്നാണ് ഈ പ്ലാറ്റ്ഫോം സ്ഥാപിച്ചത്.


നിലവിൽ 40-ലധികം രാജ്യങ്ങളിലെ മലയാളികള്‍ തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയെന്നും ഇരുപതിനായിരത്തിലേറെ തെറാപ്പി സെഷനുകൾ വിജയകരമായി പൂർത്തിയാക്കിയെന്നും സിഇഒ ഇബ്രാഹിം ഹവാസ് പറഞ്ഞു. പുതുതായി സമാഹരിച്ച മൂലധനം കൂടുതൽ പ്രാദേശികഭാഷകളില്‍ സേവനം ലഭ്യമാക്കാന്‍ ഉപയോഗപ്പെടുത്തമെന്നും സിഇഒ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home