സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 360 രൂപ കുറഞ്ഞു

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം : രണ്ട് ദിവസമായി റെക്കോർഡ് കുതിപ്പിലായിരുന്ന സ്വർണം ഒരു പൊടിക്ക് താഴെയിറങ്ങി. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,05,840 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 13,230 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം തുടരുന്നത്.
വെള്ളി വിലയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ ഒരു ഗ്രാം വെള്ളിയുടെ വില 240 രൂപയും, 10 ഗ്രാം വെള്ളിയുടെ വില 2,400 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലേയും സ്വർണവിലയെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധവും ഇന്ധന പ്രതിസന്ധിയും ആഗോള സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്ന സാഹചര്യം സ്വർണവിലയിലും വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്‍.











0 comments