സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; പൊന്ന് വീണ്ടും താഴെയിറങ്ങി

തിരുവനന്തപുരം : തലമുറയെത്ര മാറിയാലും സ്വർണത്തോടുള്ള താല്പര്യം നിക്ഷേപകർക്ക് കുറയാറില്ല. അന്നും ഇന്നും സുരക്ഷിത നിക്ഷേപമായി പല നിക്ഷേപകരും കണക്കിലെടുക്കുന്ന ഒന്നാണ് സ്വർണം. നിക്ഷേപകർക്ക് മാത്രമല്ല, ഇന്ത്യക്കാർക്ക് പൊതുവെ സ്വർണാഭരണങ്ങളോട് താല്പര്യം കൂടുതലാണ്. സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഈ ആഴ്ച സ്വർണവിലയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഇന്നും സ്വർണവിലയിൽ കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 100 രൂപ കുറഞ്ഞ് 13,675 രൂപയായി. ഒരു പവൻ സ്വർണത്തിന് 800 രൂപ കുറഞ്ഞ് 1,09,400 രൂപയുമായിട്ടുണ്ട്. വെള്ളിയുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്ത വില.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ഡോളർ-രൂപ വിനിമയ നിരക്ക്, ക്രൂഡ് ഓയിൽ വില, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ, ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും. പ്രാദേശികമായി ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് അധികാരമുണ്ട്. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ വില പുതുക്കാറുണ്ട്.








0 comments