Deshabhimani

അറിഞ്ഞോ? പൊന്നിൻ വില ഇന്നും കുറഞ്ഞിട്ടുണ്ടേ

goldrate
വെബ് ഡെസ്ക്

Published on Oct 13, 2026, 09:57 AM | 2 min read

തിരുവനന്തപുരം : തലമുറയെത്ര മാറിയാലും ചിലരുടെയെങ്കിലും ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ തിരഞ്ഞെടുപ്പാണ് സ്വർണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധനവും മറ്റു പ്രതിസന്ധികളും കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മാത്രം ഒരു പവൻ സ്വർണത്തിന് 1,280 രൂപയുടെ ഇടിവാണുണ്ടായത്.


സ്വർണം വാങ്ങാനും നിക്ഷേപിക്കാനും കാത്തിരുന്നവർക്ക് ഇന്നും ഒരാശ്വാസ വാർത്തയുണ്ട്. ഇന്നും സ്വർണവില നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,685 രൂപയും, പവന് 1,09,840 രൂപയുമാണ് സ്വ‌ർണത്തിന്റെ വില. വില കുറഞ്ഞെങ്കിലും നിലവിലെ വിലക്കൊപ്പം ജിഎസ്ടിയും പണിക്കൂലിയും കൂടിച്ചേരുമ്പോൾ വലിയൊരു തുക തന്നെ ഒരു പവൻ സ്വർണം വാങ്ങാനായി നൽകേണ്ടി വരും.


ഇന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിൽ 106 ഡോളറിലാണ് വില്പന തുടരുന്നത്. യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നതിനു മുമ്പുള്ള യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയും ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് വീക്ഷണത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചതിനാൽ ഇന്ന് അന്താരാഷ്ട്ര വിപണികളിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞിട്ടുണ്ട്. ഇതാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.


ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ അന്താരാഷ്ട്ര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വ‌ർണവിലയെ ബാധിക്കാറുണ്ട്. ഇതിനു പുറമെ, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.


പത്ത് ദിവസത്തെ സ്വർണവില (​ഗ്രാം)


ഒക്ടോബർ - 13 - ₹13,685

ഒക്ടോബർ - 12 - ₹13,840 (രാവിലെ) ₹13,720 (ഉച്ചക്ക് ശേഷം)

ഒക്ടോബർ - 11 - ₹13,880

ഒക്ടോബർ - 10 - ₹13,880

ഒക്ടോബർ - 9 - ₹13,815

ഒക്ടോബർ - 8 - ₹13,710

ഒക്ടോബർ - 7 - ₹13,710

ഒക്ടോബർ - 6 - ₹13,770

ഒക്ടോബർ - 5 - ₹13,675

ഒക്ടോബർ - 4 - ₹13,675



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home