print edition ഓഹരിവിപണിയിൽ മുന്നേറ്റം

കൊച്ചി : ഐടി ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ തുടർച്ചയായ രണ്ടാംദിവസവും ഓഹരിവിപണിയിൽ കാളകളുടെ ആധിപത്യം തുടർന്നു. ബിഎസ്ഇ സെൻസെക്സ് 413.66 പോയിന്റ് (0.56 ശതമാനം) ഉയർന്ന് 74,729.27ലും നിഫ്റ്റി 148.80 പോയിന്റ് (0.65 ശതമാനം) നേട്ടത്തിൽ 23,146.15 ലുമാണ് ആഴ്ചയുടെ അവസാനദിനം വ്യാപാരം അവസാനിപ്പിച്ചത്. ഐടി കമ്പനിയായ ടെക് മഹീന്ദ്ര മികച്ച രണ്ടാംപാദഫലം പുറത്തുവിട്ടതും യുഎസ് വിപണിയിൽ വൻകിട എഐ കമ്പനികൾ തിരിച്ചടി നേരിടുന്നതിനാൽ ആഗോള നിക്ഷേപകർ ഇന്ത്യൻ വിപണിയിലേക്ക് തിരിയുന്നുവെന്ന വാർത്തകളുമാണ് ഐടി ഓഹരികൾ കുതിക്കാൻ കാരണം.
ബിഎസ്ഇ ഐടി സൂചിക 3.38 ശതമാനം ഉയർന്നു. മെറ്റൽ 0.78 ശതമാനം ലാഭം രേഖപ്പെടുത്തി. ടെക് മഹീന്ദ്ര ഓഹരി 8.45 ശതമാനവും ടിസിഎസ് 4.61 ശതമാനവും ഇൻഫോസിസ് 4.55 ശതമാനവും ലാഭം നേടി. ഭാരതി എയർടെൽ (2.86), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (2.38), നാഷണൽ അലൂമിനിയം കമ്പനി (2.33), ഹിന്ദുസ്ഥാൻ സിങ്ക് (1.87), എൻടിപിസി (0.76) എന്നിവയാണ് നേട്ടത്തിൽ ആഴ്ച അവസാനിപ്പിച്ച മറ്റ് ചില പ്രധാന ഓഹരികൾ.









0 comments