ad
Deshabhimani

ആ​ഗോള എണ്ണവില ഇടിഞ്ഞു; ഓഹരി വിപണി ഉണർന്നു

Stock market

ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ ഇന്ത്യൻ വിപണിയിൽ വൻ മുന്നേറ്റം. സെൻസെക്സും നിഫ്റ്റിയും കുതിപ്പിൽ. (Image Courtesy - Moneycontrol)

വെബ് ഡെസ്ക്

Published on Apr 08, 2026, 11:07 AM | 1 min read

മുംബൈ : പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളിൽ അയവ് വന്നതും ആഗോള വിപണിയിലെ ഉണർവും ഇന്ത്യൻ വിപണിക്ക് കരുത്തായി. നിക്ഷേപകർക്ക് ഇന്ന് വ്യാപാരം തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ വലിയ ലാഭം നേടാനായി.


ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ ബിഎസ്ഇ സെൻസെക്സ് 2,646 പോയിന്റ് അഥവാ 3.55% ഉയർന്ന് 77,262 എന്ന നിലയിലും നിഫ്റ്റി50 സൂചിക 780 പോയിന്റ് അഥവാ 3.37% ഉയർന്ന് 23,903 എന്ന നിലയിലും എത്തി. വിപണിയിലെ ഈ മുന്നേറ്റം നിക്ഷേപകരിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.


നിലവിൽ സെൻസെക്സ് 2,863 പോയിന്റ് അഥവാ 3.84% ഉയർന്ന് 77,479 എന്ന നിലയിലും നിഫ്റ്റി50 സൂചിക 844 പോയിന്റ് അഥവാ 3.65% ഉയർന്ന് 23,968 എന്ന നിലയിലുമാണ് വ്യാപാരം നടത്തുന്നത്.


അമേരിക്കയും ഇറാനും വെടിനിർത്തൽ കരാറിൽ എത്തിയതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞു. ഇതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് താഴെയെത്തി. ഇത് വിപണിയിലെ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. എണ്ണവിലയിലെ ഈ കുറവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. രാജ്യത്തെ പണപ്പെരുപ്പ സമ്മർദം കുറക്കാനും രൂപയുടെ മൂല്യം ശക്തിപ്പെടുത്താനും ഈ മാറ്റം സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home