ad
Deshabhimani

ക്രൂഡ് വിലക്കയറ്റത്തിനിടയിലും രൂപയ്ക്ക് നേട്ടം; വിപണിയിൽ പ്രതീക്ഷ

Rupee-Dollar

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 31, 2026, 12:11 PM | 1 min read

മുംബൈ : ആ​ഗോള അനിശ്ചിതത്വങ്ങൾക്കിടെ ഡോളറിന് മുന്നിൽ തലയുയർത്തി ഇന്ത്യൻ രൂപ. ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനിടയിലും രൂപയുടെ മൂല്യം ഉയരുകയാണ്. തുടർച്ചയായ തകർച്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മുന്നേറുകയാണ് ഇന്ത്യൻ രൂപ. ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഉയർന്ന് 95.30 എന്ന നിലയിലെത്തി.


ഇന്റബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപയുടെ മൂല്യം 95.40 എന്ന നിലയിൽ ആരംഭിച്ചു. പിന്നീടത് മുൻപത്തെ ക്ലോസിം​ഗിനേക്കാർ 20 പൈസ ഉയർന്ന് 95.30 എന്ന ലെവലിലെത്തി. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഉയർന്ന് 95.50 എന്ന നിലയിലാണ് അവസാനിച്ചത്.


ക്രൂഡ് ഓയിൽ വില ആദ്യ വ്യാപാരത്തിൽ കുതിച്ചവെങ്കിലും പിന്നീടുണ്ടായ നേരിയ ഇടിവ് കാരണം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് ഫോറക്സ് വിദ​ഗ്ധർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home