ആഭ്യന്തര വിപണി മുന്നേറി; ഡോളറിന് മുന്നിൽ വീണ്ടും തല ഉയർത്തി രൂപ

പ്രതീകാത്മക എഐ ചിത്രം
മുംബൈ : ആഭ്യന്തര വിപണിയിലെ അനുകൂല സാഹചര്യങ്ങളാലും വിദേശ നിക്ഷേപം വർധിച്ചതിനാലും കരുത്താർജിച്ച് രൂപ. ഇന്നത്തെ ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 95.63 എന്ന നിലയിലെത്തി.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ലെന്ന വാർത്ത വന്നതോടെ ഡോളർ സൂചിക ശക്തമായി. ഇതോടെ ഇന്ത്യൻ രൂപയുടെ നേട്ടം കുറഞ്ഞുവെന്ന് ഫോറെക്സ് വ്യാപാരികൾ വ്യക്തമാക്കി. എന്നിരുന്നാലും സ്ഥിരത കൈവരിച്ചു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപയുടെ മൂല്യം 95.59 എന്ന മികച്ച നിലയിൽ തുറന്നെങ്കിലും ഗ്രീൻബാക്കിനെതിരെ മുൻ ക്ലോസിംഗിനേക്കാൾ 13 പൈസയുടെ നേട്ടത്തിൽ 95.63 എന്ന നിലയിലേക്ക് താഴ്ന്നു.
ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.76 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. രണ്ട് തുടർച്ചയായ സെഷനുകളിൽ 74 പൈസ നേട്ടമുണ്ടാക്കിയ രൂപ ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 17 പൈസ ഉയർന്ന് 95.82 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് കറൻസികളുടെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.06 ശതമാനം ഉയർന്ന് 101.79 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
മൂന്ന് ദിവസത്തെ വെടിനിർത്തലുകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സംഘർഷങ്ങൾ ആരംഭിച്ചു. ഇതോടെ ആഗോളതലത്തിൽ ഊർജ വിതരണത്തിൽ തടസം നേരിടുമെന്ന ആശങ്ക വീണ്ടും ഉയർന്നു. എന്നിരുന്നാലും ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.26 ശതമാനം ഇടിവോടെ ബാരലിന് 89.60 ഡോളറിലെത്തി.









0 comments