ഇന്ത്യൻ രൂപ തളരുന്നു; ഡോളറിനെതിരെ 93 കടന്നു

പ്രതീകാത്മക ചിത്രം
മുംബൈ : ആഗോള തലത്തിലും ആഭ്യന്തര തലത്തിലും ഉണ്ടായ മാറ്റങ്ങൾ കാരണം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലെത്തി. ഇന്ന് മാർച്ച് 20ന് രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 92.94 രൂപയിലേക്ക് താഴ്ന്നു.
ഡോളർ കരുത്താർജിച്ചതും, ക്രൂഡ് ഓയിൽ വില വർധനയും, ആഗോള വിപണിയിലെ അനിശ്ചിതത്വം കാരണം വിദേശ നിക്ഷേപകർ തുടർച്ചയായി പണം പിൻവലിക്കുന്നതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത് മുതൽ ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുകയാണ്.
യുഎസ് ഡോളറിനെതിരെ മൂല്യം 93.22 രൂപയിലേക്ക് എത്തിയതോടെ ഇന്നലെ രേഖപ്പെടുത്തിയ 92.63 എന്ന റെക്കോർഡ് തകർച്ചയും മറികടക്കപ്പെട്ടു. ഗൾഫ് മേഖലയിലെ പ്രധാന ഊർജ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വ്യാഴാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 120 ഡോളറിലേക്ക് കുതിച്ചുയർന്നെങ്കിലും വെള്ളിയാഴ്ചയോടെ നേരിയ കുറവ് രേഖപ്പെടുത്തി.









0 comments