ad
Deshabhimani

സ്വർണവില വീണ്ടും കൂടുന്നു; പവന് 400 രൂപയുടെ വർധന

gold
വെബ് ഡെസ്ക്

Published on Feb 17, 2025, 12:17 PM | 1 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് ഇന്ന് 400 രൂപ കൂടി. നിലവിൽ 63,520 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വർണത്തിന് പവന് 63,120 രൂപയായിരുന്നു വില. മൂന്ന് ​ദിവസത്തിനിടെ പവന് 1360 രൂപ കുറ‍ഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്ന് 400 രൂപയുടെ വർധനവുണ്ടായത്. ​ഗ്രാമിന് 50 രൂപ കൂടി വില 7,940 ആയി.


18 കാരറ്റിന് 51,976 രൂപയും 24 കാരറ്റിന് 69,296 രൂപയുമാണ് വില. ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. ഈ മാസം 11ന് ചരിത്രത്തിലാദ്യമായി പവന്റെ വില 64,000 കടന്നിരുന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന് പണിക്കൂലിയടക്കം 70,000ത്തോളം രൂപ നൽകേണ്ടി വരും. വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 108 രൂപയും കിലോ​ഗ്രാമിന് 1,08,000 രൂപയുമാണ് വില.


ഫെബ്രുവരിയിലെ സ്വർണവില പവനിൽ


ഫെബ്രുവരി 1 : 61,960

ഫെബ്രുവരി 2 : 61,960

ഫെബ്രുവരി 3 : 61,640

ഫെബ്രുവരി 4 : 62,480

ഫെബ്രുവരി 5 : 63,240

ഫെബ്രുവരി 6 : 63,440

ഫെബ്രുവരി 7: 63,420

ഫെബ്രുവരി 8: 63,560

ഫെബ്രുവരി 9: 63,560

ഫെബ്രുവരി 10: 63,840

ഫെബ്രുവരി 11: 64,480

ഫെബ്രുവരി 12: 63,520

ഫെബ്രുവരി 13: 63,840

ഫെബ്രുവരി 14: 63,920

ഫെബ്രുവരി 15: 63,120

ഫെബ്രുവരി 16: 63,120

ഫെബ്രുവരി 17: 63,520



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home