ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വില വീണ്ടും കൂടി

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം. ഇന്നലെ താഴ്ന്നുനിന്ന വിലയിൽ നിന്നാണ് ഒറ്റയടിക്ക് വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി നിരക്കിലുണ്ടാകുന്ന പെട്ടെന്നുള്ള ഉയർച്ചതാഴ്ചകൾ വിപണിയെയും ഉപഭോക്താക്കളെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.
ഇന്നലത്തെ വിലക്കുറവ് നൽകിയ ആശ്വാസം താൽക്കാലികം മാത്രമായിരുന്നുവെന്ന് ഉറപ്പിക്കുന്നതാണ് ഇന്നത്തെ വിപണിയിലെ മാറ്റങ്ങൾ. വിപണിയിലെ പുതിയ കണക്കുകൾ പ്രകാരം ഒരു പവൻ സ്വർണത്തിന് 1,20,080 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഇത് 14,940 രൂപയിലായിരുന്നു (ഗ്രാം നിരക്ക്) നിലനിന്നിരുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 15,010 രൂപയായി ഉയർന്നിട്ടുണ്ട്.
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജനുവരി 31-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഏറ്റവും ഉയർന്ന തുക. ഇതിനുശേഷമാണ് അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയെയെന്നപോലെ പ്രാദേശിക സ്വർണ വിപണിയെയും ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയത്. സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം ജ്വല്ലറികളിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നാണ് വ്യാപാരികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.










0 comments