ഇനി ഊബർ യാത്രയിലും ഫ്ലിപ്കാർട്ട് സൂപ്പർ കോയിനുകൾ സ്വന്തമാക്കാം; നേട്ടങ്ങൾ ഇങ്ങനെ

Photo Credit: stories.flipkart.com
തിരുവനന്തപുരം/ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടും പ്രമുഖ യാത്രാസേവനദാതാക്കളായ ഊബറും പുതിയ സഹകരണത്തിന് തുടക്കമിട്ടു. ഇനി മുതൽ ഓരോ ഊബർ യാത്രയിലും ഉപയോക്താക്കൾക്ക് ഫ്ലിപ്കാര്‍ട്ടിന്റെ 'സൂപ്പർ കോയിനുകൾ' നേടാൻ സാധിക്കും.
ദൈനംദിന യാത്രകള്‍ക്കൊപ്പം അധിക ലാഭം നേടാൻ ഇതിലൂടെ സാധിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ഫ്ലിപ്കാര്‍ട്ട്, ഊബര്‍ അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ ഓരോ ഊബര്‍ യാത്രയ്ക്കും യാത്രാക്കൂലിയുടെ നാല് ശതമാനം സൂപ്പര്‍ കോയിനുകളായി തിരികെ ലഭിക്കും.
നേട്ടങ്ങൾ ഇങ്ങനെ:
ഉപയോക്താക്കൾ അവരുടെ ഫ്ലിപ്കാർട്ട്, ഊബർ അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ഓരോ യാത്രയുടെയും തുകയുടെ 4% സൂപ്പർ കോയിനുകളായി തിരികെ ലഭിക്കും. ഒരു യാത്രയിൽ പരമാവധി 150 കോയിനുകൾ വരെ ഇത്തരത്തിൽ നേടാം. ഈ സൂപ്പർ കോയിനുകൾ നേരിട്ട് ഫ്ലിപ്കാർട്ട് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. ഇവ ഫ്ലിപ്കാർട്ട് മിനിറ്റ്‌സ്, ക്ലിയർട്രിപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും മറ്റ് പങ്കാളിത്ത സേവനങ്ങളിലും ഷോപ്പിങിനായി ഉപയോഗിക്കാം.
പരിമിതകാല ഓഫറുകൾ:
പുതിയ ഊബർ ഉപയോക്താക്കൾക്കും അല്ലെങ്കിൽ കഴിഞ്ഞ 84 ദിവസമായി ഊബർ ഉപയോഗിക്കാത്തവർക്കും അക്കൗണ്ട് ബന്ധിപ്പിച്ച് 28 ദിവസത്തിനുള്ളിൽ നടത്തുന്ന ആദ്യ യാത്രയ്ക്ക് 150 ബോണസ് സൂപ്പർ കോയിനുകൾ ലഭിക്കും. കൂടാതെ, ഏപ്രിൽ 15നും ഏപ്രിൽ 30നും ഇടയിൽ അക്കൗണ്ടുകൾ ബന്ധിപ്പിക്കുകയും 28 ദിവസത്തിനുള്ളിൽ ആദ്യ യാത്ര പൂർത്തിയാക്കുകയും ചെയ്യുന്നവർക്ക് 50 അധിക ബോണസ് സൂപ്പർ കോയിനുകളും സ്വന്തമാക്കാം.









0 comments