ad
Deshabhimani

CBAM 2026

പുതുവത്സരദിനത്തിൽ ഇന്ത്യൻ കയറ്റുമതിക്ക് മേൽ യൂറോപ്യൻ യൂണിയന്റെ കാർബൺ നികുതി

co2
വെബ് ഡെസ്ക്

Published on Dec 31, 2025, 12:10 PM | 1 min read

മുംബൈ: ഇന്ത്യയുടെ സ്റ്റീൽ അലുമിനിയം കയറ്റുമതി മേഖലകൾക്ക് തിരിച്ചടിയായി യുറോപ്യൻ യൂണിയന്റെ കാർബൺ നികുതി പുതുവത്സര ദിനത്തിൽ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയന്റെ (EU) കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം (CBAM) വ്യാഴാഴ്ച മുതൽ പ്രയോഗത്തിലാവുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.


ഉൽപ്പാദനപ്രക്രിയയിൽ കാർബൺ ഉത്സർജനം കൂടുതലുള്ള ഉൽപ്പന്നങ്ങൾക്കാണ് കാർബൺ നികുതി ഏർപ്പെടുത്തുന്നത്.


നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയാവും. നികുതി അടയ്ക്കുന്നതിനായി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില 15 മുതൽ 22 ശതമാനം വരെ കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. നികുതി നേരിട്ട് അടയ്ക്കേണ്ടത് യൂറോപ് ആസ്ഥാനമായ അംഗീകൃത CBAM ഡിക്ലാരന്റുകളായ ഇറക്കുമതിക്കാരാണ്. എന്നാൽ ചെലവ് അവസാനം ഇന്ത്യൻ കയറ്റുമതിക്കാർക്ക് മുകളിൽ തന്നെ വരും.


“2026 ജനുവരി 1 മുതൽ ഇന്ത്യൻ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങളുടെ ഓരോ കയറ്റുമതിയിലും കാർബൺ ചെലവ് അധികമായി ചുമത്തപ്പെടും. കേന്ദ്ര സർക്കാർ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ചർച്ചകൾ പ്രാവർത്തികമാക്കി എങ്കിലും ഈ രംഗത്തെ പ്രശ്ന പരിഹാരം സാധ്യമായില്ല.


CBAM-ന്റെ സങ്കീർണമായ ഡാറ്റ ശേഖരണവും പരിശോധനാ നടപടികളും ചെറുകിട കയറ്റുമതിക്കാർക്കാവും വലിയ ഭാരമാകുക. പലരും യൂറോപ്യൻ വിപണിയിൽ നിന്ന് പുറത്താകാൻ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു. വമ്പൻമാർ വിപണി വിഹിതം സ്വന്തമാക്കുകയും ചെറുകിടക്കാർ പുറത്താക്കപ്പെടുകയും ചെയ്യും.


സ്റ്റീൽ മേഖലയിൽ ബ്ലാസ്റ്റ് ഫർണസ്–ബേസിക് ഓക്സിജൻ ഫർണസ് (BF–BOF) രീതിയിലാണ് കാർബൺ ഉത്സർജനം ഏറ്റവും കൂടുതൽ. അലുമിനിയം ഉൽപ്പാദനത്തിൽ വൈദ്യുതി ഉപയോഗത്തിന്റെ തീവ്രതയും വൈദ്യുതി ഉൽപ്പാദന സ്രോതസ്സും നിർണായകമാണെന്നും കൽക്കരിയിൽ നിന്നുള്ള വൈദ്യുതി കാർബൺ ബാധ്യത ഗണ്യമായി ഉയർത്തുമെന്നും ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻഷിയേറ്റീവ് (GTRI) റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.


യുറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സ്റ്റീൽ, അലുമിനിയം കയറ്റുമതി 2024-ൽ 7.71 ബില്യൺ ഡോളറായിരുന്നത് 2025-ൽ 24.4 ശതമാനം കുറഞ്ഞ് 5.82 ബില്യൺ ഡോളറിൽ എത്തിയ സാഹചര്യമാണ്. കാർബൺ നികുതി ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളിൽ പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടിരുന്നതാണ്.  



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home