ഇറക്കുമതി തീരുവ ഗഡുക്കളായി അടക്കാം: പുതിയ ഇഎംഐ പദ്ധതി ഏപ്രിൽ ഒന്നു മുതൽ

ന്യൂഡൽഹി: രാജ്യത്തെ ഇറക്കുമതി നികുതി സംവിധാനത്തിൽ പുതിയ പരിഷ്കാരവുമായി കേന്ദ്ര പരോക്ഷ നികുതി ബോർഡ് (CBIC). 'എലിജിബിൾ മാനുഫാക്ചറർ ഇംപോർട്ടേഴ്സ്' (EMI)എന്ന പേരിൽ കസ്റ്റംസ് തീരുവ വൈകി അടയ്ക്കാനുള്ള (Deferred Payment)സൗകര്യം ഏപ്രിൽ 1മുതൽ നിലവിൽ വരും.
സാധാരണയായി വിദേശത്തുനിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കസ്റ്റംസ് ക്ലിയറൻസ് സമയത്ത് തന്നെ നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാൽ പുതിയ പദ്ധതി പ്രകാരം അർഹരായ നിർമ്മാതാക്കൾക്ക് സാധനങ്ങൾ കൈപ്പറ്റുന്ന സമയത്ത് പണമടയ്ക്കേണ്ടതില്ല. പകരം,ഓരോ മാസത്തെയും ആകെ നികുതി അടുത്ത മാസത്തെ നിശ്ചിത തീയതിക്കുള്ളിൽ ഒന്നിച്ച് അടച്ചാൽ മതിയാകും. കമ്പനികളുടെ പ്രവർത്തന മൂലധന ലഭ്യത (Working Capital)വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ് പരിഷ്കാരം.
എന്നാൽ ഇത് എല്ലാവര്‍ക്കും ലഭ്യമായിരിക്കില്ല.കസ്റ്റംസ്,ജിഎസ്ടി നിയമങ്ങൾ കൃത്യമായി പാലിക്കുന്നവർക്കും സാമ്പത്തിക ഭദ്രതയുള്ള നിർമ്മാതാക്കൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിലുള്ള AEO-T1പദവിയുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം (MSME)സ്ഥാപനങ്ങൾക്കും ഇതിൽ ചേരാം. 2026ഏപ്രിൽ 1മുതൽ 2028മാർച്ച് 31വരെയാണ് പദ്ധതിയുടെ ആദ്യഘട്ട കാലാവധി.
അപേക്ഷിക്കേണ്ട വിധം:പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് 2026മാർച്ച് 1മുതൽ www.aeoindia.gov.inഎന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.










0 comments