ad
Deshabhimani

അടിസ്ഥാനസൗകര്യ വികസനത്തിന് ഡിപി വേൾഡ്–സിഒപിഎ ധാരണ

vallarpadam container terminal
വെബ് ഡെസ്ക്

Published on Nov 04, 2025, 10:38 AM | 1 min read


കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര ക ണ്ടെയ്നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലില്‍ (ഐസിടിടി) കൂടുതല്‍ കാര്‍ഗോ ഹാന്‍ഡ്ലിങ് അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഡിപി വേള്‍ഡ് കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി (സിഒപിഎ) ധാരണപത്രം ഒപ്പുവച്ചു.


സിഒപിഎ ചെയർപേഴ്സൺ ബി കാശിവിശ്വനാഥൻ, ഡിപി വേൾഡ് മിഡിൽ ഈസ്റ്റ് നോർത്ത് അമേരിക്ക, ഇന്ത്യ ഉപഭൂഖണ്ഡം എന്നിവയുടെ സിഇഒയും മാനേജിങ് ഡയറക്ടറുമായ റിസ്വാൻ സൂമർ എന്നിവർ മുംബൈയിൽ നടന്ന ഇന്ത്യ മാരിടൈം വീക്കില്‍ ധാരണപത്രം കൈമാറി. ഇതുപ്രകാരം കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യം ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരുകൂട്ടരും സഹകരിക്കും.


കൊച്ചി ടെർമിനലില്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുമെന്ന്‌ ഡിപി വേള്‍ഡ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home